ലീവ് സറണ്ടര്‍ ആനുകൂല്യം വെട്ടിക്കുറച്ചത് പ്രതിഷേധാര്‍ഹം: കെ എസ് ടി എ

Posted on: March 6, 2013 6:14 am | Last updated: March 6, 2013 at 12:55 am
SHARE

തിരുവനന്തപുരം: 2010 ലെ സെന്‍സസ് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം തിരിച്ചുപിടിച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് കെ എസ് ടി എ സംസ്ഥാന കമ്മിറ്റി.
2010 ഏപ്രില്‍-മെയ് മാസങ്ങളിലായി നടന്ന സെന്‍സസ് പ്രവര്‍ത്തനത്തിന് 49 ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 24 ദിവസത്തെ സറണ്ടര്‍ ആനുകൂല്യം ഒന്നര ലക്ഷത്തിലധികം അധ്യാപകര്‍ക്ക് നല്‍കിയിരുന്നു. ഈ ആനുകൂല്യം വെട്ടിച്ചുരുക്കി 16 ദിവസത്തെ ശമ്പളത്തിനു തുല്യമായ തുക ഡ്യൂട്ടി ചെയ്തവര്‍ തിരിച്ചട ക്കണമെന്നാണ് പുതിയ ഉത്തരവ്. ഇത് പ്രതിഷേധാര്‍ഹമാണ്.
പരീക്ഷകളെ ബാധിക്കാതെ ഇന്ന് അധ്യാപകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും കെ എസ് ടി എ പ്രസ്താവനയില്‍ അറിയിച്ചു. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കെ എസ് ടി എ വ്യക്തമാക്കി.