കൊച്ചി മെട്രോക്ക് പുതിയ പ്രൊജക്ട് ഡയറക്ടര്‍

Posted on: March 5, 2013 6:01 am | Last updated: March 5, 2013 at 5:28 pm
SHARE

MAHESH KUMAR KOCHI METROകൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പ്രൊജക്ട് വിഭാഗം ഡയറക്ടറായി മഹേഷ്‌കുമാര്‍ ചുമതലയേറ്റു. 1982 ബാച്ചിലെ എ ആര്‍ എസ് ഇ ഓഫിസറായ ഇദ്ദേഹത്തിന് പ്രൊജക്ട് മാനേജ്‌മെന്റ് വിഭാഗത്തില്‍ 28 വര്‍ഷത്തെ പരിചയമുണ്ട്. സതേണ്‍ റെയില്‍വേ, സൗത്ത് വെസ്റ്റ് റെയില്‍വേ, റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസ് (ആര്‍ ഐടി ഇ എസ്) തുടങ്ങിയുടെ പ്രൊജക്ട് വിഭാഗത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആര്‍ ഐ ടി ഇ എസിന്റെ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്നുമാണ് മഹേഷ് കുമാര്‍ കൊച്ചി മെട്രോയുടെ പ്രൊജക്ട് വിഭാഗം ഡയറക്ടറായി ചുമതലയേറ്റത്.