പള്‍സര്‍ ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍

Posted on: March 5, 2013 6:21 am | Last updated: March 26, 2013 at 11:05 am
SHARE

ആലപ്പുഴ: ബജാജ് പള്‍സര്‍ ബൈക്കുകള്‍ തിരഞ്ഞുപിടിച്ച് മോഷ്ടിക്കുന്ന സംഘത്തില്‍പ്പെട്ട മൂന്ന് യുവാക്കളെ ആലപ്പുഴ നോര്‍ത്ത് പോലീസ് പിടികൂടി. ആലപ്പുഴ ജില്ലയിലെ വീയപുരം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കുരിക്കശ്ശേരില്‍ ശശീന്ദ്രന്റെ മകന്‍ അനീഷ് എന്ന ശ്യാം കുമാര്‍ (26), കോട്ടയം പനച്ചിക്കാട് നാലാം വാര്‍ഡില്‍ നിര്‍മലയില്‍ ബെര്‍ളിയുടെ മകന്‍ സുധീഷ് (22), ആലപ്പുഴ കാട്ടൂര്‍ സ്വദേശി ജോസഫിന്റെ മകന്‍ ജുബിന്‍ എന്ന സെബാസ്റ്റ്യന്‍ (23) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് എട്ട് പള്‍സര്‍ ബൈക്കുകള്‍ പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ആലപ്പുഴ നോര്‍ത്ത് പൊലീസ് ചെട്ടികാട് തീരദേശ റോഡില്‍ നടത്തിയ വാഹന പരിശോധനയിലാണ് പള്‍സര്‍ ബൈക്കില്‍ വന്ന അനീഷിനെയും സുധീഷിനെയും പിടികൂടിയത്. കലവൂര്‍ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് സെബാസ്റ്റ്യനെയും പിടികൂടി.