എ എഫ് സി ചലഞ്ച് കപ്പ് യോഗ്യതാറൗണ്ടില്‍ ഇന്ത്യ ഇന്നിറങ്ങുന്നു

Posted on: March 4, 2013 3:21 pm | Last updated: March 4, 2013 at 3:21 pm
SHARE

03TH_AFC_CHALLENGE_1383446fഎ എഫ് സി ചലഞ്ച് കപ്പ് യോഗ്യതാമത്സരത്തില്‍ ഇന്ത്യ ഇന്ന് ഗൗം ക്ലബുമായി മത്സരിക്കും.ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ചൈനീസ് തായ്‌പേയിയെ ഇന്ത്യ 2-1 ന് തോല്‍പിച്ചിരുന്നു.

“ഈ ജയത്തിന്റ തുടര്‍ച്ചയാണ് ഇന്ത്യ ഉന്നമിടുന്നത്. ഞങ്ങള്‍ക്ക് മൂന്ന് പോയിന്റ് ആദ്യ കളിയില്‍ ഞങ്ങള്‍ക്ക് വേണ്ടിയിരുന്നു.അത് നല്ലൊരു തുടക്കത്തിലൂടെ ഞങ്ങള്‍ക്ക് ലഭിച്ചു. അത് തുടരാന്‍ കഴിയും എന്നുതന്നെയാണ് പ്രതീക്ഷ”- ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പറഞ്ഞു. മറുഭാഗത്ത് ഗൗം ക്ലബ് ആതിഥേയരായ മ്യാന്‍മാറിനോട് ആദ്യമല്‍സരത്തില്‍ 5-0 ന് തോറ്റിരുന്നു. എന്നാല്‍ എതിരാളികളെ വില കുറച്ചു കാണുന്നില്ല എന്ന് കോച്ച് വിം കോവര്‍മാന്‍സ് പറഞ്ഞു.