സൂര്യനെല്ലി കേസ്: ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Posted on: March 4, 2013 12:46 pm | Last updated: March 12, 2013 at 3:42 pm
SHARE

Kerala High Courtകൊച്ചി: സൂര്യനെല്ലി കേസിലെ പ്രതികളുടെ ജാമ്യാപക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം പതിനഞ്ചിലേക്ക് മാറ്റി. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികള്‍ നിരപരാധികളാണെന്ന് കരുതാനാകില്ലെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫലി കോടതിയെ ബോധിപ്പിച്ചു. വിചാരണ കോടതിയുടെ ശിക്ഷാവിധി നിലനില്‍ക്കുന്നതിനാല്‍ കോടതിയില്‍ കീഴടങ്ങിയ ശേഷം മാത്രമേ ജാമ്യം നേടാനാകൂ എന്നും ഡി ജി പി കോടതിയെ അറിയിച്ചു.

സുപ്രീം കോടതി വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹരജി ഏപ്രില്‍ രണ്ടിന് പരിഗണിക്കും.