ഗണേഷ് കുമാര്‍ രാജിവെക്കണം: പി സി ജോര്‍ജ്

Posted on: March 3, 2013 2:10 pm | Last updated: March 4, 2013 at 10:43 am
SHARE

pcgeorgeVകോട്ടയം: മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കണമെന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ്. മന്ത്രി മന്ദിരത്തില്‍ വെച്ച് കാമുകിയുടെ ഭര്‍ത്താവിന്റെ മര്‍ദനമേറ്റത് ഗണേഷ് കുമാറിനെന്ന് പി സി ജോര്‍ജ് പറഞ്ഞു. അവിഹത ബന്ധമാരോപിച്ച് ഒരു മന്ത്രിക്ക് കാമുകിയുടെ അടി കിട്ടിയെന്ന് വാര്‍ത്ത വന്നിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ജോര്‍ജ് ഇങ്ങനെ പറഞ്ഞത്. മന്ത്രിയുടെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗണേഷ് രാജിവെച്ചില്ലെങ്കില്‍ മറ്റ് മന്ത്രിമാര്‍ സംശയത്തിന്റെ നിഴലിലാകും. അടികിട്ടിയത് ഗണേഷിനു തന്നെയാണെന്ന് ബോധ്യമുണ്ട്. കഴിഞ്ഞ 21നാണ് സംഭവമുണ്ടായത്. 22നു തന്നെ തനിക്ക് വ്യക്തമായ വിവരം ലഭിച്ചിരുന്നുവെന്നും ഈരാറ്റുപേട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ജോര്‍ജ് പറഞ്ഞു.