ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഭൂചലനം

Posted on: March 2, 2013 10:23 am | Last updated: March 6, 2013 at 6:57 am
SHARE

assam_350_030213090106കരിംഗഞ്ച്: രാജ്യത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 7.01 ഓടെയാണ് അനുഭവപ്പെട്ടത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നാല് മുതല്‍ അഞ്ച് സെക്കന്‍ഡ് വരെ ഭൂചലനം നീണ്ടുനിന്നു.