Connect with us

Kozhikode

ജലസ്രോതസ്സുകളുടെ നവീകരണം ഏറ്റെടുത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍

Published

|

Last Updated

മേപ്പയൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജലസ്രോതസ്സുകളുടെ നവീകരണ പ്രവൃത്തികള്‍ ഏറ്റെടുത്ത് മാതൃകയാവുയാണ് മേപ്പയൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള കുളങ്ങള്‍ നവീകരിക്കുന്നത് പുതുതലമുറക്ക് ഏറെ ഗുണകരമായി മാറുവാന്‍ സാധ്യത ഏറെയാണ്. 25ല്‍ പരം തൊഴിലാളികള്‍ ഉള്‍പ്പെട്ട ഗ്രൂപ്പാണ് നവീകരണ പ്രവൃത്തി നടത്തുന്നത്.
വര്‍ഷകാലം ആരംഭിക്കുന്നതിന്റെ മുമ്പേ ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കേണ്ട തിരക്കിലാണ് ഇവര്‍. രാവിലെ ഒമ്പത് മണിമുതല്‍ വൈകീട്ട് അഞ്ച് വരെ ചെളിയിലും ചെളി നിറഞ്ഞ ജലത്തിലും ഇറങ്ങി തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് പറയാനുള്ളത് തങ്ങള്‍ക്ക് അധ്വാനത്തിന് അനുവദിച്ചുള്ള പ്രതിഫലം കിട്ടുന്നില്ലെന്ന പരാതിയാണ്. 168 രൂപയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.
നാട്ടിന്‍ പ്രദേശങ്ങളില്‍ കോണ്‍ക്രീറ്റ്, ചെങ്കല്‍, കരിങ്കല്‍ ജോലികള്‍ക്ക് പോയാല്‍ 500 മുതല്‍ 700 രൂപ വരെ ഒരാള്‍ക്ക് ദിവസം ലഭിക്കുന്നുണ്ട്.
മേപ്പയൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ കുളം നവീകരണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് അംഗം ഷര്‍മിന കോമത്ത് നിര്‍വഹിച്ചു. 18ല്‍ പരം കുളങ്ങളാണ് ഒരു മാസം കൊണ്ട് ഈ വാര്‍ഡില്‍ നവീകരിക്കുവാനുള്ളത്.