പ്രതിരോധ വിഹിതം ഉയര്‍ത്തി

Posted on: February 28, 2013 6:37 pm | Last updated: March 1, 2013 at 12:28 am

defence dpntന്യൂഡല്‍ഹി; കേന്ദ ബജറ്റില്‍ ദേശ സുരക്ഷ ഉറപ്പ് വരുത്താന്‍ 2,03,672 കോടി രൂപ അനുവദിക്കും. ബജറ്റില്‍ 14 ശതമാനമാണ് പ്രതിരോധത്തിനുള്ള വിഹിതം ഉയര്‍ത്തിയത്. ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി പി.ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 1,78,503 കോടിയായിരുന്നു അനുവദിച്ചിരുന്നത്. 25,169കോടി രൂപയുടെ വര്‍ധനവാണ് പുതിയ ബജറ്റില്‍ അതികം വകയിരുത്തിയിരിക്കുന്നത്.ബജറ്റില്‍ പ്രതിരോധ വകുപ്പിന് ലഭിച്ച വിഹിതത്തില്‍ പൂര്‍ണ്ണ തൃപ്തനാണെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു.