മാര്‍പ്പാപ്പ ഇന്ന്‌ സ്ഥാനമൊഴിയും

Posted on: February 27, 2013 3:57 pm | Last updated: March 1, 2013 at 12:28 am

MARPAAPPAവത്തിക്കാന്‍;ബനഡിക്ട് പതിനാറാമന്‍മാര്‍പ്പാപ്പ ഇന്ന്‌ രാത്രി എട്ട് മണിക്ക് ഔദ്യോഗികമായി വിടവാങ്ങും. തന്നെ കാണാന്‍ എത്തിയവര്‍ക്ക് നന്ദിയുണ്ടെന്ന് മാര്‍പ്പാപ്പ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. ദൈവികമാര്‍ഗത്തോട് ചേര്‍ന്നാണ് താന്‍ ജീവിച്ചതെന്നും സഭാവിശ്വാസികളുടെ ജീവിതം ബൈബിളില്‍ അതിഷ്ഠിതമാണെന്നും വിടവാങ്ങല്‍ പ്രസംഗം വീക്ഷിക്കാനെത്തിയ ജനലക്ഷത്തോട് മാര്‍പ്പാപ്പ പറഞ്ഞു. 600 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മാര്‍പ്പാപ്പ സ്ഥാനമൊഴിയുന്നത്. സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ലോക മാധ്യമങ്ങളുടെ വന്‍പട വത്തിക്കാനിലെത്തിയിരുന്നു.