ചക്ക് ഹെഗല്‍ യു.എസ് പ്രതിരോധ സെക്രട്ടറി

Posted on: February 27, 2013 11:41 am | Last updated: February 28, 2013 at 4:10 pm

CHACK HEGHAL(us)വാഷിംങ്ടണ്‍; സ്ഥാനമൊഴിയുന്ന ലിയോണ്‍ പെനറ്റക്ക് പകരം യു.എസ് പ്രതിരോധ സെക്രട്ടറിയായി ചക്ക് ഹെഗലിനെ നിയമിച്ച തീരുമാനം സെനറ്റ് അംഗീകരിച്ചു. 41നെതിരെ 58 വോട്ടുകള്‍ക്കാണ് ഹെഗലിന്‍രെ നിയമനം സെനറ്റ് അംഗീകരിച്ചത്. നാല് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഹെഗലിന് പിന്തുണ പ്രഖ്യാപിച്ച് വോട്ട് ചെയ്തു. ബുധനാഴ്ചയാണ് ഹെഗല്‍ പ്രതിരോധ സെക്രട്ടറിയായി സഥാനമേല്‍ക്കുക.