Connect with us

Sports

ധോണിയുടെ വിജയരഹസ്യം

Published

|

Last Updated

ചെന്നൈ: വിമര്‍ശനങ്ങളെ അവഗണിച്ചതാണ് തന്റെ വിജയമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ഒന്നിന് പിറകെ ഒന്നായുള്ള തോല്‍വി ധോണിയുടെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്യുന്നതായിരുന്നു. മാധ്യമങ്ങളില്‍ ധോണിയുടെ ഭാവി ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാലിതൊന്നും ശ്രദ്ധിക്കാതെയാണ് ധോണി മികച്ച പ്രകടനത്തിലേക്ക് വന്നത്. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും ചെയ്യേണ്ട ജോലി ഭംഗിയാക്കാന്‍ മാത്രം ശ്രമിച്ചു. ഇതിന് വേണ്ടി താന്‍ ചെയ്തത് വാര്‍ത്ത കാണുകയോ പത്രം വായിക്കുകയോ ചെയ്യാതിരുന്നു. ഇതേ വളരെ ഗുണം ചെയ്തു. പത്രത്തിന്റെ അവസാന പേജില്‍ നിന്ന് ഉള്ളിലേക്കുള്ള മൂന്നാം പേജ് കായികത്തിനായുള്ളതാണ്. അതൊരിക്കലും വായിക്കുകയോ കാണുകയോ ചെയ്തില്ല-ധോണി പറഞ്ഞു.
വിമര്‍ശത്തെ ഭയന്ന്, ബാറ്റിംഗ് ശൈലിയില്‍ മാറ്റം വരുത്തിയിട്ടില്ല. വിമര്‍ശനങ്ങളൊക്കെ വരട്ടെ, അതിന്റെ വഴിക്ക് പോവുകയും ചെയ്യും. 224 റണ്‍സെടുത്ത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ധോണി നയം വ്യക്തമാക്കുന്നു.
മൂന്നാം നമ്പറിലും നാലാം നമ്പറിലും അഞ്ചാം നമ്പറിലും ഇറങ്ങിയവരാണ് യഥാര്‍ഥത്തില്‍ ദൈര്‍ഘ്യമേറിയ ഇന്നിംഗ്‌സുമായി വലിയ പങ്ക് വഹിച്ചത്. സച്ചിന് സെഞ്ച്വറി ലഭിച്ചില്ലായിരിക്കാം പുജാരക്ക് അര്‍ധശതകവും സാധ്യമായിട്ടുണ്ടാകില്ല, പക്ഷേ അവരുടെ ഇന്നിംഗ്‌സാണ് അടിത്തറ പാകിയത്. വളരെ പ്രയാസകരമായ ഘട്ടത്തിലായിരുന്നു ഇവരുടെ ഇന്നിംഗ്‌സെന്നും ധോണി ചൂണ്ടിക്കാട്ടി.

Latest