ആറ്റുകാല്‍ പൊങ്കാലയര്‍പ്പിച്ചു

Posted on: February 26, 2013 6:44 pm | Last updated: February 26, 2013 at 7:51 pm

attukalതിരുവനന്തപുരം;ആറ്റുകാലില്‍ജനലക്ഷങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു. രാവിലെ 10.45ന് തുടങ്ങിയ പൊങ്കാല ഉച്ചയ്ക്ക് 2.30ഓടെയാണ് അവസാനിച്ചത്.സ്വദേശികളും വിദേശികളുമടക്കം 35 ലക്ഷത്തോലം സ്ത്രീകളാണ് ആറ്റുകാലില്‍ പൊങ്കാലക്കായി എത്തിയത്. ശ്രീകോവിലിനുള്ളില്‍ നിന്ന് തെളിയിക്കുന്ന ദീപം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടില്‍ നിന്ന് ഏറ്റുവാങ്ങി മേല്‍ശാന്തി കെ.എം.ഹരീഷ്‌കുമാര്‍ ചെറിയതിടപ്പള്ളിയിലും ശേഷം വലിയ തിടപ്പള്ളിയും കത്തിച്ചതോടെയാണ് പൊങ്കാലക്ക് തുടക്കമായത്. നഗരത്തിലെ പലയിടങ്ങളിലും കുടിവെള്ളം മുടങ്ങിയെങ്കിലും ആറ്റുകാലിലേക്കുള്ള കുടിവെള്ള വിതരണത്തിന് യാതൊരു തടസ്സവുമുമ്ടായില്ല.പൊങ്കലയിടാന്‍ തലസ്ഥാന നഗരിയില്‍ വന്‍ജനത്തിരക്കാണ് അനുഭവപ്പെട്ടത്.