യാത്രാ നിരക്കില്‍ വര്‍ധനയില്ല:ചരക്ക് കൂലി കൂടും

Posted on: February 26, 2013 5:28 pm | Last updated: February 28, 2013 at 4:10 pm

goods trainന്യൂഡല്‍ഹി:റെയില്‍ യാത്രാ നിരക്കില്‍ വര്‍ധനയില്ലെങ്കിലും ചരക്ക് കൂലിയില്‍ അഞ്ച് ശതമാനം വര്‍ധനവ് വരുത്തും.എന്നാല്‍സൂപ്പര്‍ഫാസ്റ്റ് റിസര്‍വേഷനുകളില്‍ ചാര്‍ജ് കൂടും.റിസര്‍വേഷന്‍ കാന്‍സലേസേഷന്‍,തത്കാല്‍ എന്നിവക്കും ചാര്‍ജ് വര്‍ധിക്കും. ഇന്ധന വിലവര്‍ധനവിന് ആനുപാതികമായി ചരക്ക്കൂലി കൂടുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി പറഞ്ഞതിനാല്‍ ഈ വര്‍ധനവില്‍ നില്‍ക്കാന്‍ സാധ്യതയില്ല.