സിഖ് വിരുദ്ധ കലാപം:ഇന്ന് വാദം കേള്‍ക്കും

Posted on: February 26, 2013 5:05 pm | Last updated: February 26, 2013 at 5:05 pm

sajjan-kumarന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ സജ്ജന്‍കുമാറിനെതിരെ ഡല്‍ഹി വിചാരണകോടതിയില്‍ ഇന്ന് വാദം കേള്‍ക്കും. സജ്ജന്‍കുമാറിനെതിരായ വാദം ഇനിയും പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേസില്‍ വിധിപുറപ്പെടുവിക്കുമെന്ന് കേസ് അന്വേഷിക്കുന്ന സിബിഐക്ക് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തിന് ജനങ്ങളെ പ്രേരിപ്പിച്ചുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും എം.പിയുമായിരുന്ന സജ്ജന്‍കുമാറിന് മറ്റ് അഞ്ച് പേര്‍ക്കുമെതിരെയുമുള്ള കുറ്റം.സംഭവം അന്വേഷിച്ച നാനാവതി കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് കേസില്‍ സജ്ജന്‍കുമാറിനെ പ്രതിയാക്കിയത്. സജ്ജന്‍കുമാറിനെതിരായ കേസ് തള്ളണമെന്ന ഹരജി 2010ല്‍ സുപ്രീംകോടതി തള്ളിയിരുന്നു.സംഭവത്തില്‍ പോലീസും സജ്ജന്‍കുമാറും ഗൂഢാലോചന നടത്തിയിരുന്നുവെന്ന് സി.ബി.ഐ വിചാരണ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വിചാരണ കോടതിയില്‍ വാദിച്ചിരുന്നു.