പി.എസ്.എല്‍.വി സി-20 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു

Posted on: February 25, 2013 6:46 pm | Last updated: February 25, 2013 at 10:31 pm

pslv-c20-ശ്രീഹരിക്കോട്ട: ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി20 ഇന്ത്യ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. സരള്‍ ഉള്‍പ്പടെ ഏഴ് ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി സി20 ഭ്രമണപഥത്തിലെത്തിക്കുക. വൈകുന്നേരം 06.01നാണ് പി.എസ്.എല്‍.വി സി20 യാത്ര തുടങ്ങിയത്.ഐ.എസ്.ആര്‍.ഒ യുടെ 23ാം പി.എസ്.എല്‍.വി വിക്ഷേപണമാണിത്. വിക്ഷേപണത്തിന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ആന്ധ്ര ഗവര്‍ണറും,മുഖ്യമന്ത്രിയും ചടങ്ങില്‍ സംബന്ധിച്ചു.