കേരളത്തിലെ രാഷ്ട്രീയക്കളി പാര്‍ലിമെന്റില്‍ വേണ്ട: കമല്‍നാഥ്‌

Posted on: February 24, 2013 3:53 pm | Last updated: February 26, 2013 at 2:56 pm

65311

ന്യൂഡല്‍ഹി: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെ അനുകൂലിച്ച് പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് രംഗത്ത്. കേസില്‍ കുര്യനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതാണ്. അത് എല്ലാവരും അംഗീകരിക്കണം. ഇടതുപാര്‍ട്ടികള്‍ക്ക് വേണമെങ്കില്‍ കുര്യനെ ബഹിഷ്‌കരിക്കാമെന്നും കമല്‍നാഥ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയക്കളികള്‍ പാര്‍ലമെന്റില്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കുര്യന്‍ രാജ്യസഭയെ നിയന്ത്രിക്കരുതെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. രാജ്യസഭാ ഉപാദ്ധ്യക്ഷസ്ഥാനത്ത് കുര്യനുണ്ടാകുമെങ്കില്‍ അദ്ദേഹം സഭ നിയന്ത്രിക്കുമെന്നും കമല്‍നാഥ് വ്യക്തമാക്കി.