പി.സി. ജോര്‍ജിനെതിരെ ലേഖനം: ബിനുകുമാര്‍ രാജിവെച്ചു

Posted on: February 23, 2013 7:22 pm | Last updated: February 24, 2013 at 10:32 am

k.m mani,pc georgeതിരുവനന്തപുരം; സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ ലേഖനമെഴുതിയ ബിനുകുമാര്‍ മന്ത്രി കെ.എം. മാണിയുടെ പി.ആര്‍.ഒ സ്റ്റാഫില്‍ നിന്നും രാജിവെച്ചു. കേരളകൗമുദിയില്‍ ടെലിവിഷന്‍ ന്യൂറോസിസ് എന്ന പേരില്‍ ബിനുകുമാര്‍ എഴുതിയ ലേഖനത്തിനെതിരെ കെ.എം മാണിക്ക് പി.സി ജോര്‍ജ് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പി.സി ജോര്‍ജ് മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശനാത്മകമായി ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിനുരാജ് രാജിവെച്ചത്.