കെ.എസ്.ഇ.ബി സ്വകാര്യ വത്കരിക്കില്ലെന്ന് ആര്യാടന്‍

Posted on: February 19, 2013 11:31 am | Last updated: February 19, 2013 at 11:32 am

aryadan_5 തിരുവന്തപുരം: കെ.എസ്.ഇ.ബി സ്വകാര്യ വത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഈ സര്‍ക്കാറിന്റെ കാലത്ത് വൈദ്യുതി സ്വകാര്യ വത്കരിക്കില്ല. നിലവില്‍ സംവിധാനത്തില്‍ തന്നെ പ്രവര്‍ത്തന ക്ഷമത കൂട്ടാനാകുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്ത് നിന്നും എ.കെ ബാലനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. വൈദ്യുതി മേഖല സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കം മറച്ചു വെച്ചുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. സ്വകാര്യ വല്‍ക്കരണ നീക്കം മൂടിവെക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എ.കെ.ബാലന്‍ പറഞ്ഞു.