Palakkad

ഒറ്റപ്പാലം: സമരമാണ് ജീവിതം എന്ന പ്രമേയവുമായി ഏപ്രില്‍ 26, 27, 28 തീയതികളില്‍ ഏറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ജില്ലാതല സ്വാഗത സംഘം രൂപവത്കരിച്ചു.
ഒറ്റപ്പാലം മര്‍കസില്‍ നടന്ന സംഗമം വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. യു എ മുബാറക് സഖാഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ വിഷയാവതരണം നടത്തി. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മജീദ് അരിയല്ലൂര്‍ പദ്ധതി അവതരിപ്പിച്ചു. എം വി സിദ്ദീഖ് സഖാഫി, കെ നൂര്‍ മുഹമ്മദ് ഹാജി, ഉമര്‍ മദനി വിളയൂര്‍, ഉമര്‍ ഓങ്ങല്ലൂര്‍, അശറഫ് അഹ്‌സനി ആനക്കര പ്രസംഗിച്ചു.
അഡൈ്വസറി ബോര്‍ഡംഗങ്ങളായി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, ചെരിപ്പൂര്‍ അബൂബക്കര്‍ മുസ്‌ലിയാര്‍, ഡോ. നൂര്‍ മുഹമ്മദ് ഹസ്രത്ത് എന്നിവരെ തിരെഞ്ഞടുത്തു. ഉമര്‍ മദനി വിളയൂര്‍( ചെയര്‍), എം വി സിദ്ദീഖ് സഖാഫി( ജന കണ്‍), യു എ മുബാറക് സഖാഫി( ട്രഷറര്‍), അശറഫ് അഹ്‌സനി ആനക്കര (കോ ഓര്‍ഡിനേറ്റര്‍), പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, കെ നൂര്‍മ ുഹമ്മദ് ഹാജി, കെ ഉണ്ണീന്‍കുട്ടി സഖാഫി(വൈ ചെയര്‍), സുലൈമാന്‍ ചുണ്ടമ്പറ്റ, എം എ നാസര്‍ സഖാഫി, ഹാഫിള് ഉസ്മാന്‍ വിളയൂര്‍, പി സി അശറഫ് സഖാഫി അരിയൂര്‍ (ജോ കണ്‍),എന്നിവരെ തിരഞ്ഞെടുത്തു. സൈതലവി പൂതക്കാട് സ്വാഗതവും ഇര്‍ഷാദ് ഹൂസ്സൈന്‍ നന്ദിയും പറഞ്ഞു.