Connect with us

National

അഫ്‌സല്‍ ഗുരുവിന്റെ കത്തില്‍ ആത്മാഭിമാനം

Published

|

Last Updated

ന്യൂഡല്‍ഹി: തിഹാര്‍ ജയിലിലെ തൂക്കുമരത്തിലേക്ക് നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് അഫ്‌സല്‍ ഗുരു ഭാര്യക്ക് എഴുതിയ കത്തില്‍ നിറയെ ആത്മാഭിമാനവും സ്ഥൈര്യവും. പാര്‍ലിമെന്റ് ആക്രമണക്കേസില്‍ വധശിക്ഷക്ക് വിധേയനാക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ കത്ത് ഭാര്യ തബസ്സുമിന് ലഭിച്ചത് മൂന്ന് ദിവസം പിന്നിട്ട ശേഷമാണ്. ഈ മാസം ഒമ്പതിന് 6.25നാണ് കത്ത് എഴുതിയത്. 7.30 നാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റയത്. ജയില്‍ സൂപ്രണ്ടിന്റെ കുറിപ്പോടെയാണ് കത്ത് തബസ്സുമിന് ലഭിച്ചത്. കത്തിന്റെ പരിഭാഷ ഇങ്ങനെ:
“ബഹുമാന്യരായ കുടുംബാംഗങ്ങളേ, മുസ്‌ലിം വിശ്വാസികളേ,
അസ്സലാമു അലൈക്കും
എന്നെ ഈ നിലയിലേക്ക് ഉയര്‍ത്തിയ അല്ലാഹുവിന് ഒരായിരം നന്ദി. വിശ്വാസം മുറുകെപ്പിടിക്കുന്ന നിങ്ങളെല്ലാവരോടും എനിക്ക് നന്ദിയുണ്ട്. കാരണം നമ്മളെല്ലാവരും സത്യത്തിന്റെയും ശരിയുടെയും ഭാഗത്താണ്. നമ്മുടെയെല്ലാവരുടെയും അന്ത്യം ശരിയുടെയും സത്യത്തിന്റെയും പാതയിലായിരിക്കട്ടെ. ഒരു അപേക്ഷയേ എന്റെ കുടുംബാംഗങ്ങളോടുള്ളൂ. ഞാന്‍ നേടിയ ഉയരങ്ങളോര്‍ത്ത് നിങ്ങള്‍ അഭിമാനിക്കണം. അതിനെ മാനിക്കണം. നഷ്ടബോധമോ പശ്ചാത്താപമോ പാടില്ല.
അല്ലാഹു നമ്മെയെല്ലാവരെയും കാത്തു രക്ഷിക്കട്ടെ. അല്ലാഹുവിന് സ്തുതി”

Latest