Connect with us

Kerala

മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ്

യു ഡി എഫിനെയും അതിന്റെ നേതാക്കളെയും പുലഭ്യം പറഞ്ഞു നടന്ന വര്‍ഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ചത് അത്ര നിസാരവും നിഷ്‌കളങ്കവുമായി കാണാന്‍ കഴിയില്ല.

Published

|

Last Updated

കോഴിക്കോട് | മന്ത്രി ബിന്ദു കൃഷ്ണ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ശാക്കിര്‍.

യു ഡി എഫിനെയും അതിന്റെ നേതാക്കളെയും പുലഭ്യം പറഞ്ഞു നടന്ന വര്‍ഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ചത് അത്ര നിസാരവും നിഷ്‌കളങ്കവുമായി കാണാന്‍ കഴിയില്ലെന്ന് ശാക്കിര്‍ പറഞ്ഞു.

ശാക്കിറിന്റെ എഫ് ബി പോസ്റ്റ്:
ക്ഷീര ദിന ആശംസയില്‍ രക്ഷപ്പെടാമെന്ന് കരുതരുത്, യു.ഡി.എഫിനെയും അതിന്റെ നേതാക്കളെയും പുലഭ്യം പറഞ്ഞു നടന്ന വര്‍ഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ചത് അത്ര നിസാരവും നിഷ്‌കളങ്കവുമായി കാണാന്‍ കഴിയില്ല. ഭരണം വെറുതെ കിട്ടിയതല്ല, ഒരുപാട് മനുഷ്യരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഫലമാണെന്ന് ഓര്‍മയുണ്ടാവണം, ശരി കാണാം…
സി കെ ശാക്കിര്‍
സെക്രട്ടറി
യൂത്ത് ലീഗ് ദേശീയ കമ്മിറ്റി

 

---- facebook comment plugin here -----

Latest