Connect with us

Education

അറിവിനൊപ്പം സാമൂഹിക മൂല്യങ്ങളും കുട്ടികളില്‍ വളര്‍ത്തണം: കാന്തപുരം

മര്‍കസ് സ്‌കൂളുകളുടെ പ്രവേശനോത്സവം കാരന്തൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.

Published

|

Last Updated

കോഴിക്കോട് | പാഠ്യവിഷയങ്ങള്‍ക്കൊപ്പം സാമൂഹിക മൂല്യങ്ങളും ജീവിത ചിട്ടകളും വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ സമയം കണ്ടെത്തണമെന്നും വിദ്യാര്‍ഥികള്‍ അതില്‍ ഉത്സാഹിക്കണമെന്നും മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് സ്‌കൂളുകളിലെ പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം കാരന്തൂര്‍ മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ നടക്കുന്ന വിവിധ അപചയങ്ങളെ അധ്യാപകര്‍ അടുത്തറിയുകയും പുതിയ തലമുറയെ വിശ്വാസത്തിലെടുത്ത് കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും വേണം. മൂല്യരഹിത ജീവിതത്തിന്റെ വിപത്തുകള്‍ വിദ്യാര്‍ഥികള്‍ക്ക് ബോധ്യപ്പെടും വിധമുള്ള അധ്യാപന രീതി ഫലപ്രദമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു.

മര്‍കസിന്റെ എം ഹാന്‍ഡ്സ്, എം ജി എസ്, എയ്ഡഡ് സ്‌കൂള്‍, ഹോം കെയര്‍ സംവിധാനങ്ങളിലായി വിവിധ സ്‌കൂളുകളില്‍ നിലവില്‍ 35,000 ത്തോളം വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലുള്ള 25 മര്‍കസ് സ്‌കൂളുകളില്‍ നടന്ന പ്രവേശനോത്സവ പരിപാടികള്‍ക്ക് മര്‍കസ് സെക്രട്ടറി വൈസ് പ്രസിഡന്റ് വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി, സിദ്ദീഖ് ഹാജി കോവൂര്‍, സി പി ഉബൈദുല്ല സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, പി മുഹമ്മദ് യൂസുഫ്, ഉമര്‍ ഹാജി മട്ടന്നൂര്‍, കെ കെ അബൂബക്കര്‍ ഹാജി, കെ കെ ഷമീം, അക്ബര്‍ ബാദുഷ സഖാഫി, ഡോ. റോഷന്‍ നൂറാനി, മര്‍സൂഖ് കാമില്‍ സഖാഫി, ദുല്‍കിഫില്‍ സഖാഫി, സി പി സിറാജ് സഖാഫി, ഹസീബ് അസ്ഹരി, ഹനീഫ് അസ്ഹരി, കെ മഹ്മൂദ്, സഹല്‍ സഖാഫി, അശ്റഫ് കാഞ്ഞിര നേതൃത്വം നല്‍കി. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തകര്‍ അതിഥികളായി. വിവിധ സ്‌കോളര്‍ഷിപ്പ് ജേതാക്കളെ ചടങ്ങില്‍ അഭിനന്ദിച്ചു.

 

---- facebook comment plugin here -----

Latest