Connect with us

Kerala

സി പി എമ്മില്‍ അംഗത്വമെടുക്കാനൊരുങ്ങി കെ ടി ജലീല്‍; മലപ്പുറം ജില്ലാ പാര്‍ട്ടി നേതൃത്വത്തെ താത്പര്യമറിയിച്ചു

സി പി എമ്മില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ ജലീല്‍ തീരുമാനിച്ചിരുന്നു.

Published

|

Last Updated

മലപ്പുറം | സി പി എമ്മില്‍ അംഗത്വമെടുക്കാനൊരുങ്ങി മുന്‍ മന്ത്രി കെ ടി ജലീല്‍. തന്റെ താത്പര്യം ജലീല്‍ മലപ്പുറം ജില്ലാ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. സി പി എമ്മില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ ജലീല്‍ തീരുമാനിച്ചിരുന്നു.

തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ഇടത് പക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ലീഗ് എന്റേയും കൂടി പാര്‍ട്ടിയാണ്. തിരിച്ചുവിളിച്ചാല്‍ ഞാന്‍ പോകാന്‍ തയ്യാറാണ്’ എന്ന് കെ ടി ജലീല്‍ പറഞ്ഞതായുള്ള പ്രചാരണം സാമൂഹിക മാധ്യമത്തില്‍ നടന്നതിനു പിന്നാലെയാണ് ജലീല്‍ നിലപാട് വ്യക്തമാക്കിയത്. ‘ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളില്‍ കട്ടക്ക് നില്‍ക്കും. അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തന്‍കുരിക്കളുടെയും പിന്‍മുറക്കാരന്‍ സഖാവ് പിണറായിക്കും പാര്‍ട്ടിക്കും പിന്നില്‍ അടിയുറച്ചു മുന്നേറും’, എന്നായിരുന്നു ജലീലിന്റെ പ്രസ്താവന. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനി ഇല്ലെന്നും ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നും കെ ടി ജലീല്‍ പ്രതികരിച്ചിരുന്നു.

നാല് തവണ സ്വതന്ത്ര എം എല്‍ എ ആയിരുന്ന ജലീല്‍, ഒന്നാം പിണറായി മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖ്ഫ് എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. എന്നാല്‍ ബന്ധു നിയമന വിവാദത്തിന് പിന്നാലെ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവിന്റെ പശ്ചാത്തലത്തില്‍ രാജിവെക്കുകയും ചെയ്തു.

 

---- facebook comment plugin here -----

Latest