Connect with us

Kerala

മുക്കത്ത് നിര്‍ത്തിയിട്ട ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന്‍ മീറ്ററുകളോളം  തെറിച്ചുവീണു

Published

|

Last Updated

കോഴിക്കോട് | റോഡരികില്‍ നിര്‍ത്തിയ ബൈക്കില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. മുക്കം വെസ്റ്റ് മണാശ്ശേരിയില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ബൈക്ക് യാത്രികനായ ശരീഫാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ ശരീഫിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇടിയുടെ ആഘാതത്തില്‍ ശരീഫ് മീറ്ററുകളോളം തെറിച്ചാണ് വീണത്. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ വീടിന്റെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്.

 

Latest