Connect with us

National

ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ കേസ്: ബ്രിജ് ഭൂഷൺ ശരൺ സിങിനെയും വിനോദ് തോമറിനെയും കോടതി വെറുതെവിട്ടു

രഹസ്യമായി നടന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കേസിൽ കോടതി വിധി പ്രഖ്യാപിച്ചത്.

Published

|

Last Updated

ന്യൂഡൽഹി | വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു എഫ് ഐ) മുൻ അധ്യക്ഷനും ബി ജെ പി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങിനെയും സഹപ്രതി വിനോദ് തോമറിനെയും ഡൽഹി കോടതി വെറുതെവിട്ടു. ഡൽഹി റൗസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അശ്വിനി പൻവാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രഹസ്യമായി നടന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കേസിൽ കോടതി വിധി പ്രഖ്യാപിച്ചത്.

വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ആരോപണങ്ങളിലാണ് ഡൽഹി പോലീസ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഡബ്ല്യു എഫ് ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെതിരെ പ്രേരണാകുറ്റവും ചുമത്തിയിരുന്നു. കേസിൽ മുൻപ് തന്നെ ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു.

2023 ൽ രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങൾ ഡൽഹിയിൽ മാസങ്ങളോളം നടത്തിയ അതിശക്തമായ പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഡൽഹി പോലീസ് കേസെടുത്തത്. 2016 നും 2019 നും ഇടയിൽ ഡബ്ല്യു എഫ് ഐ ഓഫീസിലും ഔദ്യോഗിക വസതിയിലും വിദേശത്തും വെച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നു എന്നായിരുന്നു പരാതി. എന്നാൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. വാദങ്ങൾ പൂർത്തിയായതിനെ തുടർന്ന് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.

Content Highlights:

Delhi’s Rouse Avenue Court acquitted former WFI chief and BJP leader Brij Bhushan Sharan Singh along with co-accused Vinod Tomar in the sexual harassment case filed by women wrestlers. ACJM Ashwini Panwar pronounced the verdict in in-camera proceedings following the completion of final arguments.

---- facebook comment plugin here -----

Latest