Connect with us

Kerala

സംസ്ഥാനത്ത് ശക്തമായ മഴ: എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട്, 12 ജില്ലകളിൽ അവധി

കഴിഞ്ഞ രണ്ടു ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ തീവ്രത കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ മഴ തുടരുന്നു. മഴ തുടർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തീരദേശ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തീരദേശ മേഖലകളിലും മലയോര പ്രദേശങ്ങളിലുമുള്ള യാത്രകൾ കൃത്യമായി നിജപ്പെടുത്തണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.

കഴിഞ്ഞ രണ്ടു ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ തീവ്രത കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ പ്രത്യേക മുന്നറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല.

അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ്, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിട്ടുള്ളത്.

കൊല്ലം, തിരുവനന്തപുരം എന്നീ രണ്ട് ജില്ലകൾ ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Content Highlights: Heavy rains continue across Kerala, leading to a yellow alert in all districts. Educational institutions in 12 districts, excluding Kollam and Thiruvananthapuram, have been declared holidays. IMD noted a drop in rain intensity compared to previous days but urged limited travel in coastal and hilly zones.

---- facebook comment plugin here -----

Latest