Connect with us

Kerala

മഴ സാഹചര്യം വിലയിരുത്താൻ ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി; 11 മണിക്ക് മാധ്യമങ്ങളെ കാണും

ഓരോ ജില്ലയിലെയും നിലവിലെ മഴ സാഹചര്യവും പ്രതിരോധ പ്രവർത്തനങ്ങളും യോഗത്തിൽ പ്രധാനമായും വിലയിരുത്തും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കനത്ത മഴ തുടരുകയും മഴക്കെടുതി രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി. ഇതിനായി ഇന്ന് രാവിലെ 10 മണിക്ക് 14 ജില്ലകളിലെയും ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം സെക്രട്ടറിയറ്റിൽ ചേരും. ഓരോ ജില്ലയിലെയും നിലവിലെ മഴ സാഹചര്യവും പ്രതിരോധ പ്രവർത്തനങ്ങളും യോഗത്തിൽ പ്രധാനമായും വിലയിരുത്തും. തെക്കൻ മേഖലയിലും മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലുമാണ് ആശങ്കയുള്ള സാഹചര്യം നിലനിൽക്കുന്നത്. അതിനാൽ ആ ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാനുള്ള നിർദ്ദേശങ്ങൾ നൽകും.

സംസ്ഥാനത്ത് തുടർച്ചയായി രണ്ടു ദിവസം കനത്ത മഴ പെയ്യുകയും മഴക്കെടുതികളിൽ എട്ടു മരണം രേഖപ്പെടുത്തുകയും ചെയ്തിട്ടും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാത്തതും ഏകോപനത്തിന് ഇല്ലാതിരുന്നതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിക്കുകയും മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകൾ വിവാദമാകുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് പ്രളയസമാനമായ സാഹചര്യം ഉണ്ടായപ്പോൾ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഓഫീസ് വിശദീകരിക്കും എന്ന മറുപടിയാണ് ലഭിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നടക്കം കൂടുതൽ വിവരങ്ങൾ തേടിയ ശേഷം ഓൺലൈൻ യോഗവും മാധ്യമസമ്മേളനവും നടത്താൻ തീരുമാനിച്ചത്.

കളക്ടർമാരുമായുള്ള യോഗത്തിന് ശേഷം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

Content Highlights

Kerala CM convenes an urgent online meeting of 14 District Collectors at 10 AM to evaluate the heavy rain situation and relief measures. Following the meeting, the CM will address the media at 11 AM amid rising criticisms regarding the handling of flood emergencies and eight reported deaths.

---- facebook comment plugin here -----

Latest