Kerala
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; പ്രതി പിടിയില്‍
മൈലക്കാട് സ്വദേശി സുനില്‍കുമാറാണ് പിടിയിലായത്

കൊല്ലം| കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. മൈലക്കാട് സ്വദേശി സുനില്‍ കുമാറാണ് കൊല്ലം സിറ്റി പോലീസിന്റെ പിടിയിലായത്. ഇത്തിക്കര പാലത്തിന് സമീപത്തു നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. പാലക്കാട്ടേക്ക് രക്ഷപ്പെടാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു അറസ്റ്റ്.
തിങ്കളാഴ്ച രാത്രി 10.50 നാണ് സംഭവമുണ്ടായത്. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു ഇയാള്‍ ബസില്‍ വെച്ച് യുവതിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ദൃശ്യങ്ങളടക്കം സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ പ്രതി ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
---- facebook comment plugin here -----