Connect with us

Kerala

കൈമനത്ത് സ്ത്രീ പൊള്ളലേറ്റു മരിച്ച സംഭവം; ആത്മഹത്യയെന്നു സ്ഥിരീകരണം

സുഹൃത്ത് സജിയുമായുള്ള പ്രശ്‌നങ്ങളാണ് ഷീജയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പോലീസ് കണ്ടെത്തി. സജിയെ അറസ്റ്റ് ചെയ്യും.

Published

|

Last Updated

തിരുവനന്തപുരം | കൈമനത്ത് സ്ത്രീ പൊള്ളലേറ്റു മരിച്ചതിലെ ദുരൂഹത നീങ്ങി. സംഭവം ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കരിമം സ്വദേശി ഷീജയുടെ മരണമാണ് ആത്മഹത്യയാണെന്ന് കണ്ടെത്തിയത്. എന്നാല്‍, സുഹൃത്ത് സജിയുമായുള്ള പ്രശ്‌നങ്ങളാണ് ഷീജയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സജിയെ അറസ്റ്റ് ചെയ്യും.

സംഭവത്തില്‍ ഫോറന്‍സിക് സംഘം പ്രാഥമിക റിപോര്‍ട്ട് പോലീസിന് കൈമാറിയിരുന്നു. കൈമനത്ത് ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പിലാണ് ഇന്നലെ രാത്രി ഷീജയുടെ മൃതദേഹം കണ്ടെത്തിയത്.

ഷീജയുടെ ബന്ധു സ്ഥലത്തെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധു ആരോപിച്ചിരുന്നു.

 

Latest