Connect with us

Kerala

കരിപ്പൂരില്‍ 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍

ബാഗിനുള്ളില്‍ പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്

Published

|

Last Updated

മലപ്പുറം |  കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായി. അബുദാബിയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശിനി മസൂദയാണ് കഞ്ചാവുമായി പിടിയിലായത്

ഇന്നലെ വൈകിട്ട് നാലോടെ ബാങ്കോക്കില്‍ നിന്ന് അബുദാബി വഴി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഇത്തിഹാദ് എയര്‍വേയ്സിലാണ് യുവതി എത്തിയത്. ബാഗിനുള്ളില്‍ പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്.കസ്റ്റംസ് പ്രിവെന്റിവ് യൂണിറ്റാണ് ലഹരി പിടികൂടിയത്. ഒരു ലക്ഷം രൂപ പ്രതിഫലത്തിനായി യുവതി കാരിയര്‍ ആയി ലഹരി കടത്തുകയായിരുന്നുവെന്ന് കസ്റ്റംസ് വ്യക്തമാക്കി

---- facebook comment plugin here -----

Latest