Connect with us

Business

റെക്കോര്‍ഡ് വളര്‍ച്ചക്കൊപ്പം ഈ സാമ്പത്തിക വര്‍ഷം 7,500 കോടി രൂപയുടെ ടേണ്‍ ഓവര്‍ ലക്ഷ്യമിട്ട് മൈജി

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ട 5,000 കോടി രൂപക്ക് മുകളില്‍ റെക്കോര്‍ഡ് വിറ്റുവരവ്. 2026-27ല്‍ 7,500 കോടി ടേണ്‍ ഓവറും, നിലവില്‍ 5800 ഓളം വരുന്ന ജീവനക്കാരുടെ എണ്ണം പുതിയ തൊഴില്‍ അവസരങ്ങളൊരുക്കി 10,000 ആയി ഉയര്‍ത്താനും മൈജി ലക്ഷ്യമിടുന്നു.

Published

|

Last Updated

കോഴിക്കോട് | ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ്, ഹോം&കിച്ചണ്‍ അപ്ലയന്‍സസ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ സെയില്‍സ്&സര്‍വീസ് നെറ്റ്‌വര്‍ക്കായ മൈജി കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വിറ്റുവരവ് നേടി. ഓരോ സാമ്പത്തിക വര്‍ഷവും ആരെയും അമ്പരപ്പിക്കുന്ന റെക്കോര്‍ഡ് വളര്‍ച്ചയും വിറ്റുവരവുമാണ് മൈജി നേടിക്കൊണ്ടിരിക്കുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ടത് 5,000 കോടി രൂപയുടെ വിറ്റുവരവായിരുന്നു. എന്നാല്‍, അതിനും മുകളില്‍ 5,500 കോടി രൂപ വിറ്റുവരവ് നേടാന്‍ കമ്പനിക്ക് കഴിഞ്ഞതായി മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ എ കെ ഷാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബിസിനസ് വ്യാപനത്തിന് പുറമെ മൈജിയുടെ ഏറ്റവും വലിയ സ്വപ്നം ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ്. സംസ്ഥാനത്ത് 2026-27 ല്‍ 7,500 കോടി രൂപയുടെ വിറ്റുവരവും കൂടാതെ പുതിയ തൊഴില്‍ അവസരങ്ങള്‍ ഒരുക്കി നിലവിലെ 5,800 ഓളം വരുന്ന ജീവനക്കാരുടെ എണ്ണം 10,000 ആയി ഉയര്‍ത്താനും മൈജി ലക്ഷ്യമിടുന്നു. കഴിഞ്ഞ ഓണവിപണിയില്‍ മാത്രം 1,600 കോടി വിറ്റുവരവ് നേടാന്‍ മൈജിക്ക് കഴിഞ്ഞിരുന്നു.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 40 മുതല്‍ 50 വരെ ഷോറൂമുകള്‍ തുറക്കാനാണ് മൈജി ലക്ഷ്യമിടുന്നത്. ഇതില്‍ എല്ലാ ജില്ലകളിലും വലിയ കലക്ഷനും ലൈവ് എക്‌സ്പീരിയന്‍സുമായി എത്തുന്ന എപിക് ഷോറൂമുകളും ഉള്‍പ്പെടുന്നു. കൂടാതെ കേരളത്തിനും കര്‍ണാടകക്കും തമിഴ്‌നാടിനും പുറമെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കും.

കുടുംബവുമൊത്ത് മികച്ച ഗാഡ്ജറ്റുകളും സ്മാര്‍ട്ട് ഫോണുകളും വാങ്ങാന്‍ സൗകര്യപ്രദമായ ഷോറൂം എന്ന നിലയ്ക്ക് 2006ല്‍ 3ജി മൊബൈല്‍ വേള്‍ഡെന്ന പേരില്‍ കോഴിക്കോട് 200 സ്‌ക്വയര്‍ ഫീറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച സംരംഭമാണ് ഇന്ന് 150ലധികം മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളുമായി മുന്നേറുന്നത്. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ മികച്ച ഇലക്ട്രോണിക്‌സ് ഗൃഹോപകരണങ്ങള്‍, ഹോം&കിച്ചണ്‍ അപ്ലയന്‍സസുകള്‍ എന്നിവ നല്‍കുക എന്ന ലക്ഷ്യം വെച്ച് മൈജി സ്വന്തം ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ച് ഇറക്കിയിട്ടുണ്ട്. നിലവില്‍ മൈജിയുടെ സ്വന്തം ടി വി ബ്രാന്‍ഡായ ജി ഡോട്ടിന്റെ ടി വികളും ഡിജിറ്റല്‍ അക്‌സെസ്സറികളും ഗാഡ്മിയുടെ നോണ്‍സ്റ്റിക്ക് പാത്രങ്ങളും കിച്ചണ്‍ അപ്ലയന്‍സസുകളും ഇപ്പോള്‍ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ലഭ്യമാണ്. അധികം താമസിയാതെ ഇവ ഇന്ത്യയൊട്ടാകെ പൊതുവിപണിയില്‍ അവതരിപ്പിക്കും. ബെസ്റ്റ് ക്വാളിറ്റി, ബെസ്റ്റ് പ്രൈസ് റേഞ്ച്, ബെസ്റ്റ് ഡ്യൂറബിലിറ്റി, ബെസ്റ്റ് കളര്‍ തീം, ബെസ്റ്റ് ഡിസൈന്‍, ഈസി ടു യൂസ് എന്നിങ്ങനെ ഫീച്ചറുകളുമായി ഏത് ലോകോത്തര ഉത്പന്ന നിരക്കൊപ്പവും നില്‍ക്കുന്നവയാണ് ഇവ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മൈജിയിലൂടെ ഇവ വളരെ വേഗത്തില്‍ വിറ്റഴിഞ്ഞതിനൊപ്പം നല്ല ഉപഭോക്തൃ സ്വീകാര്യതയും ബെസ്റ്റ് കസ്റ്റമര്‍ ഫീഡ്ബാക്കുകളുമാണ് ലഭിച്ചിട്ടുള്ളത്. ഒരുതരത്തിലുള്ള കംപ്ലയിന്റുകളും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നുള്ളത് ഇതിന്റെ ഉന്നത ഗുണനിലവാരത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. അടുത്ത ഓണത്തിന് മുമ്പായി മറ്റ് കാറ്റഗറിയിലുള്ള ഉത്പന്നങ്ങളും കമ്പനി അവതരിപ്പിക്കും.

കേരളത്തില്‍ ഏറ്റവുമധികം അംഗീകാരം നേടിയ ഇലക്ട്രോണിക്‌സ്&അപ്ലയന്‍സസ് ബ്രാന്‍ഡ്, 150 ലധികം ബ്രാഞ്ചുകളുമായി ഏറ്റവും വലിയ സെയില്‍സ് & സര്‍വീസ് നെറ്റ് വര്‍ക്ക്, ഏറ്റവും മികച്ച കസ്റ്റമര്‍ കെയര്‍, കാര്യക്ഷമമായ വില്‍പനാനന്തര സേവനം, ഒറിജിനല്‍ ബ്രാന്‍ഡുകളുടെ ഏറ്റവും വലിയ റേഞ്ച്, ഏറ്റവും കുറഞ്ഞ വില, ഏറ്റവും മികച്ച ഓഫറുകള്‍ എന്നിവയിലൂടെ വിപണിയില്‍ 20 വര്‍ഷങ്ങള്‍ പിന്നിടുന്ന ബ്രാന്‍ഡാണ് മൈജി. ഒരു കോടിയിലധികം സംതൃപ്തരായ ഉപഭോക്താക്കള്‍, വിവിധ ബ്രാന്‍ഡുകളുടെ സേവനം, സംസ്ഥാനത്തൊട്ടാകെയുള്ള 5,800 ജീവനക്കാര്‍ എന്നിവ കൂടി കണക്കിലെടുക്കുമ്പോള്‍ മൈജി കേരളത്തിലെ എല്ലാ കുടുംബങ്ങളിലേയും സാന്നിധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു.

സാംസങ്, എല്‍ ജി, ആപ്പിള്‍, ഓപ്പോ, വിവോ, ഷവോമി, ഗോദ്‌റെജ്, വേള്‍പൂള്‍, ബോഷ്, ഹയര്‍, ലീബെര്‍, സോണി, ഫിലിപ്‌സ്, ജെ ബി എല്‍, ബോട്ട്, ലെനോവ, എച്ച് പി തുടങ്ങിയ 400 ഓളം നാഷണല്‍, ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുമായി മൈജി അസോസിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നു. ഈ ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടി വികള്‍, റെഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍, എയര്‍ കണ്ടീഷണറുകള്‍, കിച്ചണ്‍ അപ്ലയന്‍സസുകള്‍, ഡിജിറ്റല്‍ അക്‌സെസറീസുകള്‍, സ്‌മോള്‍ അപ്ലയന്‍സസുകള്‍, ഐ ടി അക്‌സെസറിസുകള്‍, പേര്‍സണല്‍ കെയര്‍ ഐറ്റംസ്, സെക്യൂരിറ്റി സിസ്റ്റംസ്, ഗ്ലാസ്സ്&ക്രോക്കറി ഐറ്റംസ്, ഓഫീസ് ഓട്ടോമേഷന്‍ സിസ്റ്റംസ്, ഗെയിമിങ് സ്റ്റേഷനുകള്‍, കസ്റ്റമൈസ്ഡ് ഡെസ്‌ക്‌ടോപ്പുകള്‍ തുടങ്ങിയവയുടെ വലിയ പ്രൊഡക്ട് നിര തന്നെ മൈജി കസ്റ്റമേഴ്‌സിനായി ലഭ്യമാക്കിയിരിക്കുന്നു.

കേവലം ഒരു കൊടുക്കല്‍ വാങ്ങലില്‍ ഒതുങ്ങുന്നതല്ല മൈജിക്ക് ഉപഭോക്താക്കളുമായുള്ള ബന്ധം. ഓരോ ഉപഭോക്താവിനെയും മൈജി കുടുംബത്തിലെ ഒരംഗമായാണ് ബ്രാന്‍ഡ് കാണുന്നത്. അതുകൊണ്ടു തന്നെ കസ്റ്റമേഴ്‌സ് നല്‍കുന്ന ഓരോ രൂപക്കും കൂടുതല്‍ മൂല്യം നല്‍കുക എന്ന ലക്ഷ്യം വെച്ച് രൂപകല്‍പന ചെയ്തിട്ടുള്ളതാണ് മൈജിയുടെ ലോയല്‍റ്റി പ്രോഗ്രാമുകള്‍. കസ്റ്റമറില്‍ നിന്ന് കമ്പനിക്ക് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം വീണ്ടും പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഉപഭോക്താവിന് തിരിച്ചു നല്‍കുകയാണ് മൈജി ഇതിലൂടെ ചെയ്യുന്നത്.

ചെയ്യുന്ന ജോലിയിലുള്ള മികവും വിശ്വാസ്യതയും പുലര്‍ത്തുന്നതില്‍ ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ കാണിക്കുന്ന ആത്മാര്‍ഥത മൈജിയുടെ മൂല്യങ്ങളുമായി യോജിച്ച് പോകുന്നവയാണ്. യുവജനങ്ങളുടെ ഇടയില്‍ തരംഗം സൃഷ്ടിക്കുന്ന യുവതാരം ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ എന്നിവരെയാണ് മൈജി ബ്രാന്‍ഡ് അംബാസഡര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. കേരള സമൂഹത്തില്‍ കമ്പനിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതില്‍ ഇവര്‍ ഏറെ പ്രയോജനം ചെയ്തു. മൈജിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി ഇവര്‍ സഹകരിക്കുന്നതില്‍ ബ്രാന്‍ഡിന് ഏറെ അഭിമാനമുണ്ടെന്ന് എ കെ ഷാജി കൂട്ടിച്ചേര്‍ത്തു.

നൂതന സാങ്കേതികവിദ്യയിലൂന്നിയ പുതിയ ഉത്പന്നങ്ങള്‍, തികച്ചും ന്യായമായ വില, ഉയര്‍ന്ന ഗുണനിലവാരം, മികച്ച കസ്റ്റമര്‍ കെയറിനൊപ്പം സവിശേഷമായ വില്‍പനാനന്തര സേവനം, ഉപഭോക്താക്കളുടെ വിശ്വാസം എന്നിവ കൈമുതലാക്കി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ്&ഹോം അപ്ലയന്‍സസ് റീട്ടെയില്‍ ചെയിനാവുക എന്നതാണ് മൈജിയുടെ ലക്ഷ്യമെന്നും എ കെ ഷാജി വ്യക്തമാക്കി. ഉപഭോക്താവിന് നല്‍കുന്ന ഉത്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനായി ശക്തമായ മാര്‍ക്കറ്റിങ്&റിസര്‍ച്ച് ടീം മൈജിക്കുണ്ട്. സമീപ ഭാവിയില്‍ തന്നെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ജി സി സി രാജ്യങ്ങളിലേക്കും കമ്പനി ബിസിനസ് വ്യാപിപ്പിക്കും.

കേരളത്തിലെ 150ലധികം ഷോറൂമുകളിലും മൈജി കെയര്‍ സര്‍വീസ് സെന്ററുകളുള്ളത് ഉപഭോക്താക്കള്‍ക്ക് മികച്ച സര്‍വീസ് ഉറപ്പാക്കുന്നു. ഇതിനായി വിദഗ്ധ ടെക്‌നീഷ്യന്‍മാര്‍ അടങ്ങുന്ന ടീം മൈജി കെയറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. കൂടാതെ നൂതന സാങ്കേതിക വിദ്യയുള്ള എച്ച് എല്‍ ആര്‍ സി (ഹൈ ലെവല്‍ റിപ്പയര്‍ സെന്ററുകള്‍) പോലുള്ള സര്‍വീസ് സെന്ററുകള്‍ കേരളത്തില്‍ ഉടനീളം ആരംഭിക്കാന്‍ മൈജി ലക്ഷ്യമിടുന്നു. സാധാരണ സര്‍വീസ് സെന്ററുകളെക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായ റിപ്പയറുകളും ഇവിടെ നടത്താന്‍ കഴിയും.

സമൂഹത്തെ മുന്നോട്ട് നയിക്കുന്ന മാറ്റങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ മൈജിക്ക് കഴിഞ്ഞു. ഇതില്‍ കുട്ടികളെ മൊബൈല്‍ ഫോണ്‍ അഡിക്ഷനില്‍ നിന്നും അകറ്റിനിര്‍ത്തി അവരുടെ ക്രിയാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച ഫോണ്‍ വേണ്ട ക്യാമ്പയിന്‍ വലിയ ജനപിന്തുണ നേടി. കഴിഞ്ഞ വനിതാ ദിനത്തോട് അനുബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സ്ത്രീകളുടെ സംരംഭക സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഷി സ്റ്റാര്‍ട്ട് പദ്ധതി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

എക്സ്റ്റന്‍ഡഡ് വാറണ്ടി, ഗാഡ്ജറ്റ് പ്രൊട്ടക്ഷന്‍ പ്ലാന്‍, മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍ തുടങ്ങി നിരവധി മൂല്യ വര്‍ധിത സേവനങ്ങളും മൈജി ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമെ 0% പലിശയോടെയും സീറോ ഡൗണ്‍പേയ്‌മെന്റോടെയും 100% ഫിനാന്‍സ് പോലുള്ള മൈജി സൂപ്പര്‍ ഇ എം ഐ ഓഫറുകളും ലഭ്യമാകുന്നു. കൂടാതെ എക്‌സ്പ്രസ്സ് ഡെലിവറി സര്‍വീസോടെയുള്ള ഉപഭോക്തൃ സൗഹൃദ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ www.myg.in സേവനവും കമ്പനിക്കുണ്ട്. ഇതിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാന്‍ മൈജിക്ക് കഴിഞ്ഞു. കൂടാതെ വിദഗ്ധ ടെക്‌നീഷ്യന്‍സിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലൂടെ ഒട്ടനേകം വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ സാധ്യതകള്‍ തുറന്ന് നല്‍കുവാനും മൈജിക്ക് സാധിച്ചു.

 

Latest