Connect with us

National

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനതാത്പര്യം സംരക്ഷിക്കും; പിണറായിക്ക് സ്റ്റാലിന്റെ കത്ത്

Published

|

Last Updated

ചെന്നൈ | മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കത്ത്. ജനതാത്പര്യം സംരക്ഷിക്കുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. അണക്കെട്ടിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിച്ചു വരികയാണ്. കേരളവുമായി ആശയവിനിമയം തുടരുന്നു.

ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കും. ഡാമിലെ എല്ലാ നടപടികളും കേരളത്തെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

 

Latest