Kerala
സൂര്യനെല്ലിയിലെ കാട്ടാന ആക്രമണം; മാരിയുടെ കുടുംബത്തിന് ആദ്യസഹായമായി അഞ്ചുലക്ഷം രൂപ നല്കും
മാരിയുടെ കുട്ടികളുടെ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം| ചിന്നക്കനാലിലെ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ട മാരിയുടെ കുടുംബത്തിന് ആദ്യസഹായമായി അഞ്ചുലക്ഷം രൂപ നൽകുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ.
മാരിയുടെ കുട്ടികളുടെ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കുട്ടികളുടെ മെൻഡറായി നിയോഗിക്കുമെന്നും എല്ലാ മാസവും 5000 രൂപ വീതം നൽകുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ റേഷൻ സംവിധാനം സൗജന്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മനുഷ്യ-വന്യജീവി ആക്രമണത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സമഗ്ര പദ്ധതി അവതരിപ്പിക്കും. മുന്പ് മൃഗങ്ങൾ കാട്ടിനുള്ളിൽ ആയിരുന്നു. ഇപ്പോൾ ജനവാസമേഖലയിൽ തന്നെ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
Content Highlights:
Forest Minister Shibu Baby John announced Rs 5 lakh financial aid for the family of Mari who died in a wild elephant attack at Chinnakkanal. The forest department will adopt Mari’s children and assign a mentor along with a monthly stipend of Rs 5000. A comprehensive plan will be presented to the PM regarding the human wildlife conflict.







