Connect with us

niyamasabha

മോദിയും ഷായും കക്കാനിറങ്ങുമ്പോള്‍ സംസ്ഥാനം ഫ്യൂസ് ഊരി സഹായിക്കുന്നു: ഷാഫി പറമ്പില്‍

കോണ്‍ഗ്രസില്‍ കുറ്റം ചാരി സംസ്ഥാന സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം |  നരേന്ദ്ര മോദിയും അമിത് ഷായും കക്കാനിറങ്ങുമ്പോള്‍ ഫ്യൂസ് ഊരി സഹായിക്കുന്ന പണിയാണ് സംസ്ഥാനം ചെയ്യുന്നതെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ. ഇന്ധന വില വര്‍ധനവിനെതിരെ നിയമസഭയില്‍ അടിയന്തര പ്രമേയ അനുമതി തേടി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ കുറ്റം ചാരി ക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് സംസ്ഥാനം, കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനുള്ള ത്വരയാണ് ധനമന്ത്രിക്ക്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് ബി ജെ പി സര്‍ക്കാറിനെതിരായ ജനരോഷം തിരിച്ചുവിടാനാണ്. ബി ജെ പിയേയും വിമര്‍ശിക്കാന്‍ പറ്റില്ലേയെന്നും ഷാഫി ചോദിച്ചു.

110 രൂപക്ക് എണ്ണ അടിക്കുമ്പോള്‍ 55 രൂപയോളം നികുതി അടക്കേണ്ട ഗതികേടാണ്. രണ്ട് തവണ ഇന്ധന നികുതി കുറച്ച മനുഷ്യത്വമുള്ള മുഖ്യമന്ത്രി ഭരിച്ച സംസ്ഥാനമാണ് കേരളം. 600 കോടിയോളം രൂപ മുന്‍ സര്‍ക്കാര്‍ നികുതിയിനത്തില്‍ വേണ്ടെന്നുവെച്ചിരുന്നെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

Latest