Connect with us

Editors Pick

വാട്സ്ആപ്പ് സ്റ്റാറ്റസ് ഇനി വേറെ ലെവൽ; പൊളിക്കും ഈ ഫീച്ചറുകൾ!

ചിത്രങ്ങൾക്കുള്ള ലേ ഔട്ടുകളും 'ആഡ് യുവേഴ്സ്' സ്റ്റിക്കറുമടക്കം ഇൻസ്റ്റഗ്രാമിലെ ഒട്ടുമിക്ക ഫീച്ചറുകളും ഇപ്പോൾ വാടസ്ആപ്പ് സ്റ്റാറ്റസിലും ലഭ്യം.

Published

|

Last Updated

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകൾ ഇനി പൊളിച്ചടക്കും! ഇൻസ്റ്റാഗ്രാമിൽ നിന്നുള്ള ചില ജനപ്രിയ ഫീച്ചറുകൾ ഉൾപ്പെടുത്തി സ്റ്റാറ്റസ് ഫീച്ചറിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് വാട്ട്‌സ്ആപ്പ്. ചിത്രങ്ങൾക്കുള്ള ലേ ഔട്ടുകളും ‘ആഡ് യുവേഴ്സ്’ സ്റ്റിക്കറുമടക്കം ഇൻസ്റ്റഗ്രാമിലെ ഒട്ടുമിക്ക ഫീച്ചറുകളും ഇപ്പോൾ വാടസ്ആപ്പ് സ്റ്റാറ്റസിലും ലഭ്യം.

പുതിയ ഫീച്ചറുകളെക്കുറിച്ച് മെറ്റ ഒരു ബ്ലോഗ് പോസ്റ്റിൽ ഇങ്ങനെ കുറിച്ചു: “നിങ്ങളുടെ ദൈനംദിന നിമിഷങ്ങളാണോ അതോ വലിയൊരു സംഭവമാണോ നിങ്ങൾ പങ്കുവെക്കുന്നത് എന്നത് പ്രശ്നമല്ല, ഈ പുതിയ ഫീച്ചറുകൾ നിങ്ങൾക്ക് പ്രിയപ്പെട്ടവരുമായി വിവരങ്ങൾ പങ്കുവെക്കാനും അവരെ അപ്ഡേറ്റ് ചെയ്യാനും കൂടുതൽ വഴികൾ നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”

വാട്ട്‌സ്ആപ്പിലെ പുതിയ സ്റ്റാറ്റസ് ഫീച്ചറുകൾ:

ലേ ഔട്ട്

പുതിയ എഡിറ്റിംഗ് ടൂൾ ഉപയോഗിച്ച് ആറ് ചിത്രങ്ങൾ വരെ ഒരു കൊളാഷായി ചേർക്കാൻ ഇപ്പോൾ വാട്സ്ആപ്പിൽ സാധിക്കും. ചിത്രങ്ങൾ ഏറ്റവും അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാനും കഴിയും. നിരവധി ലേ ഔട്ട് ടെംപ്ലേറ്റുകൾ വാടസ്ആപ്പിൽ ലഭ്യമാണ്.

സംഗീതം

ഇൻസ്റ്റാഗ്രാമിൽ ഉള്ളതിന് സമാനമായി വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളിൽ സംഗീതം ചേർക്കാനുള്ള ഓപ്ഷൻ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ, ഒരു പ്രത്യേക പാട്ടിനായി സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനും നിലവിലെ മാനസികാവസ്ഥ പ്രകടിപ്പിക്കാൻ ഒരു മ്യൂസിക് സ്റ്റിക്കർ പങ്കിടാനുമുള്ള സൗകര്യവും വാട്ട്‌സ്ആപ്പ് ഒരുക്കുന്നുണ്ട്.

ഫോട്ടോ സ്റ്റിക്കറുകൾ

സ്റ്റാറ്റസിൽ ചിത്രങ്ങൾ സ്റ്റിക്കറുകളായി ചേർക്കാനുള്ള സൗകര്യവും ഈ മെസ്സേജിംഗ് ആപ്പ് ഒരുക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് ഈ ചിത്രങ്ങൾ സ്റ്റാറ്റസിൽ ചേർക്കുന്നതിന് മുൻപ് ഇഷ്ടമുള്ള വലുപ്പത്തിലും രൂപത്തിലും എഡിറ്റ് ചെയ്യാം.

ആഡ് യുവേഴ്സ്

ഇൻസ്റ്റാഗ്രാമിലെ ‘ആഡ് യുവേഴ്സ്’ സ്റ്റിക്കറുകൾ ഓർമ്മയില്ലേ? ആളുകൾ ഒരു സന്ദേശം പങ്കുവെക്കുകയും മറ്റുള്ളവരെ സംഭാഷണത്തിൽ ചേരാൻ ക്ഷണിക്കുകയും ചെയ്യുന്ന ഫീച്ചർ. അതേ ഫീച്ചർ ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാവുകയാണ്. ഇത് ആപ്പിനെ കൂടുതൽ സാമൂഹികമാക്കാൻ സഹായിക്കും.

ഈ ഫീച്ചറുകൾ എല്ലാ ഉപയോക്താക്കൾക്കും ഉടൻ തന്നെ ലഭ്യമാകുമെന്ന് വാട്സ്ആപ്പ് പറയുന്നു. ഏറ്റവും പുതിയ ഫീച്ചറുകൾ ഉടൻ ലഭിക്കുന്നതിനായി നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

Latest