Connect with us

Kerala

വയനാട് കാട്ടാന ആക്രമണം; മരിച്ച രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം, അഞ്ച് ലക്ഷം രൂപ ഇന്ന് നൽകും

ഇന്ന് രാവിലെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്.

Published

|

Last Updated

മാനന്തവാടി| വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ച രാജുവിന്റെ കുടുംബത്തിന് പതിനാല് ലക്ഷം രൂപ ധനസഹായം നല്‍കും. അടിയന്തരമായി അഞ്ച് ലക്ഷം രൂപ  ഇന്ന് തന്നെ കൈമാറുമെന്ന് മാനന്തവാടി എം എല്‍ എ ഉഷ വിജയന്‍ പറഞ്ഞു. സംഭവം സങ്കടകരം എന്നും എം എല്‍ എ പ്രതികരിച്ചു.

സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. പിന്നീട് എം എല്‍ എ ഉഷാ വിജയനും സബ് കളക്ടറും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധത്തില്‍ നിന്ന് നാട്ടുകാര്‍ പിന്മാറിയത്.

ഇന്ന് രാവിലെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കാട്ടിക്കുളം വെള്ളാഞ്ചേരി ഭാഗത്ത് ആന ഇറങ്ങിയത്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആനയെ തുരത്തുന്നതിനിടയില്‍ ആനയുടെ മുന്നില്‍ പെട്ട തോട്ടം തൊഴിലാളി രാജുവിനെ ആന ആക്രമിക്കുകയായിരുന്നു.

Content Highlights:
Financial aid of 14 lakh rupees announced for family of Raju who died in Wayanad elephant attack. Mananthavady MLA Oorisha Vijayan confirmed 5 lakh rupees will be handed over immediately. Locals ended protest after discussions with MLA and Sub Collector regarding emergency safety measures.

Latest