Kerala
സ്കൂള്‍ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപണം; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും
പ്രിന്‍സിപ്പല്‍ ഷിബി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ് ഹാജിസും മദ്യപിച്ചെന്നാണ് ആരോപണം.
വയനാട്|സ്കൂള്‍ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍. വയനാട് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് പോയ വിനോദയാത്രയ്ക്കിടെയാണ് സംഭവം. പ്രിന്‍സിപ്പല്‍ ഷിബി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ് ഹാജിസും മദ്യപിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ സ്കൂളിലേക്ക് പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും എത്തി.
കഴിഞ്ഞ ഞായറാഴ്ചയാണ് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഹൈദരാബാദിലേക്ക് വിനോദയാത്ര പോയത്. മൂന്ന് ബസുകളിലായി 130 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഈ സമയത്ത് സ്കൂള്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചുവെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചത്.
എന്നാല്‍, പിടിഎ പ്രസിഡന്റ് മദ്യപിച്ചുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതെന്നും പരാതിയെ തുടര്‍ന്ന് ഇയാളെ ബസില്‍ നിന്ന് മാറ്റിയതായും പ്രിന്‍സിപ്പല്‍ പറഞ്ഞു. കുട്ടികളെ സംരക്ഷിക്കേണ്ടവര്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
Content Highlights: Students of Meenangadi Higher Secondary School in Wayanad alleged that the principal and PTA president consumed alcohol during an educational trip to Hyderabad. Parents and students staged protests at the school demanding strict action against those responsible for the misconduct.


