Connect with us

Kerala

ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ മണ്ണിടിഞ്ഞ് ലോറിയും ഡ്രൈവറും ക്വാറിയില്‍ അകപ്പെട്ടു

ലോറി ഡ്രൈവര്‍ ചാത്തന്നൂര്‍ ചാലാച്ചി സ്വദേശി താഹിറിനെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്

Published

|

Last Updated

പട്ടാമ്പി | ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ മണ്ണിടിഞ്ഞ് ലോറിയും ഡ്രൈവറും ക്വാറിയില്‍ അകപ്പെട്ടു. പാലക്കാട് പട്ടാമ്പി കറുകപ്പുത്തൂരിലുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ ചാത്തന്നൂര്‍ ചാലാച്ചി സ്വദേശി താഹിറിനെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.

ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ മണ്‍കൂന ഇടിഞ്ഞതോടെ ടിപ്പര്‍ ലോറി സമീപത്തെ കുളത്തിലേക്കു മറിയുകയായിരുന്നു. കുളത്തിലെ ചെളിയില്‍ ലോറി പൂര്‍ണമായി താഴ്ന്നുപോയി. രാവിലെ 7.30 യോടെയാണ് സംഭവം. പട്ടാമ്പി, ഷൊര്‍ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയിട്ടുണ്ട്. ലോറിക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ചാത്തനൂര്‍ സ്വദേശിയായ താഹിര്‍ ഗള്‍ഫില്‍ നിന്ന് ആറുമാസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. നാട്ടില്‍ വന്നശേഷം ടിപ്പര്‍ ലോറി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. വലിയ ക്വാറി ഒരു മാസമായി മണ്ണിടിച്ച് തൂര്‍ത്ത് വരികയായിരുന്നു. അപകടമുണ്ടായതോടെ പിന്നോട്ടു നീങ്ങിയ ലോറി പൂര്‍ണമായി ചേറില്‍ പൂഴ്ന്ന് പോവുകയായിരുന്നു.

 

Content Highlights: A tipper lorry fell into a mud-filled quarry pool after a earth mound collapsed during filling work at Karukaputhur in Pattambi. Lorry driver Tahir, a Chathannur native who recently returned from the Gulf, went missing. Fire force units from Pattambi, Shornur, and Malappuram are conducting rescue operations.

 

---- facebook comment plugin here -----

Latest