Connect with us

Kerala

മതില്‍ ഇടിഞ്ഞുവീണ് അപകടം; വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് വടകരയില്‍ കനത്ത മഴയില്‍ മതില്‍ തകര്‍ന്നുവീണ് അപകടം. സമീപത്തുകൂടി നടന്നുപോയ വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി റിഷാലാണ് വലിയൊരു അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

കുട്ടോത്ത് സ്വദേശി ശാരദയുടെ ഉടമസ്ഥതയിലുള്ള മതിലാണ് തകര്‍ന്നത്. റിഷാല്‍ മതിലിന് സമീപത്തു കൂടി നടന്നുപോയതിന് തൊട്ടുപിന്നാലെ വലിയ ശബ്ദത്തോടെ മതില്‍ തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

Latest