Connect with us

Kerala

സെൻസിറ്റീവായ വിഷയങ്ങളിൽ ഇൻസെൻസിറ്റീവായി അഭിപ്രായങ്ങൾ പറഞ്ഞ് സി പി എം നേതാക്കൾ സാമൂഹികാന്തരീക്ഷം കലക്കുന്നുവെന്ന് വി ടി ബൽറാം

സാംസ്കാരിക മന്ത്രി സജി ചെറിയാൻ്റെ സഊദിയിലെ വാങ്ക് പ്രസ്താവന പരാമർശിച്ചാണ് ബൽറാമിൻ്റെ വിമർശം.

Published

|

Last Updated

തിരുവനന്തപുരം | ഒന്നിനു പുറകേ ഒന്നായി സെൻസിറ്റീവായ വിഷയങ്ങളിൽ ഇൻസെൻസിറ്റീവായി അഭിപ്രായങ്ങൾ പറഞ്ഞ് കേരളത്തിലെ സൗഹാർദപരമായ സാമൂഹികാന്തരീക്ഷം കലക്കാനാണ് പ്രധാന പദവികളിരിക്കുന്ന സി പി എം നേതാക്കൾ ആവർത്തിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഇങ്ങനെയൊക്കെയല്ലേ തിരഞ്ഞെടുപ്പ് വർഷത്തിൽ ബി ജെ പിക്ക് വേണ്ടി വിടുപണി ചെയ്യാൻ അവർക്ക് കഴിയുകയുള്ളൂവെന്നും അദ്ദേഹം വിമർശിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ്റെ സഊദിയിലെ വാങ്ക് പ്രസ്താവന പരാമർശിച്ചാണ് ബൽറാമിൻ്റെ വിമർശം.

മന്ത്രി സജി ചെറിയാനും പുതിയ കണ്ടെത്തലുകളുമായി രംഗത്ത് വന്നിട്ടുണ്ട്. ഇനി കുറച്ചു ദിവസം അതിനെച്ചൊല്ലിയായിരിക്കും വാദ പ്രതിവാദങ്ങൾ. സമൂഹത്തിൽ ആവശ്യത്തിന് ഡാമേജ് വന്നു എന്നുറപ്പുവരുത്തിയാൽ അദ്ദേഹം തന്നെ പിന്നീട് അത് പിൻവലിക്കാനോ മയപ്പെടുത്താനോ സാധ്യതയുണ്ടെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. സഊദി സന്ദർശിച്ചപ്പോൾ പള്ളികളിൽ നിന്നുള്ള വാങ്കുവിളി പുറത്തേക്ക് കേട്ടില്ലെന്നും അതേകുറിച്ച് അന്വേഷിച്ചപ്പോൾ അങ്ങനെ പുറത്തുകേട്ടാൽ വിവരമറിയുമെന്നാണ് അറിഞ്ഞതെന്നുമായിരുന്നു മന്ത്രി സജി ചെറിയാൻ പ്രസംഗത്തിനിടെ പറഞ്ഞത്.

---- facebook comment plugin here -----

Latest