Connect with us

Organisation

ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ സന്നദ്ധ സംഘങ്ങള്‍ക്ക് മുഖ്യ പങ്കുവഹിക്കാനാകും: മന്ത്രി കൃഷ്ണ്‍കുട്ടി

മുസ്ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥയും അന്യതാബോധവും സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഒന്നിച്ചു പോരാടണം.

Published

|

Last Updated

പാലക്കാട് | രാജ്യം നേരിടുന്ന സുപ്രധാന വെല്ലുവിളികള്‍ ദാരിദ്ര്യവും ബാലവേലയും സാമ്പത്തിക സമൂഹിക അസമത്വവുമാണെന്ന് സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) ജില്ലാ കമ്മിറ്റി പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച സാന്ത്വനം വളണ്ടിയര്‍ ടീം മഹാസംഗമം – സന്നദ്ധം ’24 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥയും അന്യതാബോധവും സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഒന്നിച്ചു പോരാടണം. യുവജനങ്ങളുടെ മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തി എസ് വൈ എസ് നടത്തുന്ന സാമൂഹിക സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു.

എസ് എം എ സംസ്ഥാന സെക്രട്ടറി മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി സംഗമത്തെ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീന്‍ ഫൈസി, സെക്രട്ടറി ഷൗക്കത്ത് ഹാജി കോങ്ങാട്, എസ് ജെ എം ജില്ലാ സെക്രട്ടറി ശുഐബ് മുസ്ലിയാര്‍, എസ് എം എ ജില്ലാ സെക്രട്ടറി മുഹമ്മദ് കുട്ടി മാസ്റ്റര്‍, അബ്ദുറഷീദ് സഖാഫി ഏലംകുളം, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അവണക്കുന്ന്, ഫിനാന്‍സ് സെക്രട്ടറി അബ്ദുറഷീദ് അഷ്‌റഫി, ജില്ലാ ഭാരവാഹികളായ ബഷീര്‍ സഖാഫി, യൂസഫ് സഖാഫി, റഷീദ് അല്‍ഹസനി, ജലീല്‍ അഹ്‌സനി, യഹ്ഖൂബ് പൈലിപ്പുറം, ശെരീഫ് ചെര്‍പ്പുളശ്ശേരി, അബ്ദുനാസര്‍ അലനല്ലൂര്‍, സൈതലവി പുതക്കാട്, റിനീഷ് ഒറ്റപ്പാലം, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ആശിഖ് തങ്ങള്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ബാസ് സഖാഫി, സെക്രട്ടറി ജഅഫര്‍ അലനല്ലൂര്‍, ഫിനാന്‍സ് സെക്രട്ടറി യാസിന്‍ ജിഫ്രി തങ്ങള്‍, ഖാലിദ് ഫൈസി, നൂര്‍ മുഹമ്മദ് ഹാജി, ഉണ്ണീന്‍ കുട്ടി സഖാഫി, സുലൈമാന്‍ ചുണ്ടമ്പറ്റ, കബീര്‍ വെണ്ണക്കര, സ്വാലിഹ് മുസ്ലിയാര്‍, ഹാഫിള് ഉസ്മാന്‍ വിളയൂര്‍ പ്രസംഗിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് അഹ്‌സനി ആനക്കര അധ്യക്ഷത വഹിച്ചു.

രാവിലെ ഒമ്പതിന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി ഉമര്‍ മദനി പതാക ഉയര്‍ത്തിയതോടെയാണ് സംഗമത്തിന് തുടക്കമായത്. ആത്മോദ്യാനം എന്ന ആദ്യ സെഷനില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രവര്‍ത്തകന്റെ ആത്മീയത, ആദര്‍ശം എന്ന വിഷയത്തില്‍ ക്ലാസെടുത്തു.

സോത്ഥാനം സെഷനില്‍ പുതു സമൂഹത്തില്‍ സന്നദ്ധ പ്രവര്‍ത്തകന്റെ ഇടം എന്ന വിഷയത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി ഉത്‌ബോധനം നടത്തി. നവോജ്ജ്വലനം, സേവനമനം, വിപ്ലവയാനം, ശേഷി വികസനം തുടങ്ങിയ വിഷയങ്ങളില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, എസ് വൈ എസ് സംസ്ഥാന സാന്ത്വനം പ്രസിഡന്റ് ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ സിദ്ധീഖ് സഖാഫി, ഫിനാന്‍സ് സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, പ്രസിദ്ധീകരണം സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ ക്ലാസ്സുകള്‍ നയിച്ചു.

സംഗമത്തിനു ശേഷം വൈകിട്ട് നാലിന് വളണ്ടിയര്‍മാരും നൂറുകണക്കിന് പ്രവര്‍ത്തകരും അണിനിരന്ന എസ് വൈ എസ് പ്ലാറ്റിനം ഇയര്‍ പ്രഖ്യാപന റാലിയും നടന്നു.

 

Latest