Connect with us

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം അവസാനിച്ചതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. പദ്ധതി പ്രദേശത്തേക്ക് കൂടുതല്‍ ലോഡുകള്‍ എത്തിച്ചു. മുല്ലൂര്‍ കവാടത്തിനു മുന്നിലെ സമരപ്പന്തല്‍ ഇന്നലെ പൊളിച്ചു നീക്കിയിരുന്നു.

പകലും രാത്രിയുമായി നിര്‍മാണ പ്രവര്‍ത്തനം നടത്താനാണ് ആലോചന. സമരം മൂലം നഷ്ടപ്പെട്ട സമയം പരിഹരിക്കാന്‍ ഇരട്ടി വേഗത്തില്‍ നിര്‍മ്മാണം നടത്താനാണ് അദാനി ഗ്രൂപ്പ് തീരുമാനം. പുലിമുട്ട് നിര്‍മ്മാണത്തിനായി പ്രതിദിനം മുപ്പതിനായിരം ടണ്‍ കല്ലിടും. നേരത്തെ 15,000 ടണ്‍ കല്ലുകളാണ് ഇട്ടിരുന്നത്. കല്ലുകളുമായുള്ള ലോഡുകള്‍ പത്തരയോടെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. തുറമുഖ നിര്‍മ്മാണത്തിന് ആവശ്യമായ മറ്റു സാമഗ്രികളും എത്തിച്ചിട്ടുണ്ട്.സമരം അവസാനിപ്പിച്ച് പന്തല്‍ പൊളിച്ചെങ്കിലും, ലോഡുകള്‍ വരുന്നത് കണക്കിലെടുത്ത് സ്ഥലത്ത് പോലീസിനെയും വിന്യസിച്ചിരുന്നു.

 

വീഡിയോ കാണാം

Latest