Connect with us

Kerala

ബൈക്ക് റോഡില്‍ വീണു കിടന്ന തെങ്ങിലിടിച്ച് യുവാവ് മരിച്ചു

പരുക്കേറ്റ അതുലിനെ ഉടനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി 10 ഓടെ മരിച്ചു.

Published

|

Last Updated

പത്തനംതിട്ട |  റോഡില്‍ വീണു കിടന്ന തെങ്ങില്‍ ഇടിച്ച് വീണ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വള്ളിക്കോട് കൊച്ചാലുംമൂട് കൃഷ്ണ വിലാസത്തില്‍ പ്രസാദിന്റെ മകന്‍ അതുല്‍ പ്രസാദ് (24) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് 7ന് ഓമല്ലൂര്‍ – ഇലന്തൂര്‍ റോഡില്‍ പ്രക്കാനത്താണ് അപകടം നടന്നത്.

തലയ്ക്ക് ഗുരുതര പരുക്കേറ്റ അതുലിനെ ഉടനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി 10 ഓടെ മരിച്ചു. പിതാവ് കൊച്ചാലുംമൂട്ടില്‍ റിങ് വര്‍ക്ക്സ് നടത്തുകയാണ് . മാതാവ്: അമ്പിളി. സഹോദരന്‍: അഖില്‍.

 

Latest