Connect with us

kaladi mansah hadiya she academy

മന്‍ശഅ് ഹാദിയ ഇന്റര്‍വ്യൂ നാളെ കാലത്ത് 10 മണിക്ക്

ജാമിഅ മര്‍ക്കസ്സുസഖാഫത്തി സുന്നിയ്യയുടെ കീഴിലുള്ള എ ഡബ്ല്യു ഐ എസ് തയ്യാറാക്കിയ രണ്ടു വര്‍ഷത്തെ ഹാദിയ കോഴ്സും തുടര്‍ന്ന് ഒരു വര്‍ഷത്തെ ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ ഡിഗ്രിയും നല്‍കുന്ന സമഗ്രമായ സിലബസ്സാണ് ക്രമീകരിച്ചിട്ടുള്ളത്.

Published

|

Last Updated

കാലടി | കാലടി മന്‍ശഅ് ഹാദിയ ഷീ അക്കാദമിയിലെ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അഭിമുഖം നാളെ (മെയ് 9 വ്യാഴം) കാലത്ത് 10 ന് കാമ്പസില്‍ നടക്കും.

പെണ്‍കുട്ടികള്‍ക്ക് സുസ്ഥിരവും സമാധാനപൂര്‍ണവുമായ പഠനം നല്‍കുന്ന മന്‍ശഅ് ഹാദിയ ഷീ അക്കാദമി ജാമിഅ മര്‍ക്കസ്സുസഖാഫത്തി സുന്നിയ്യയുടെ കീഴിലുള്ള എ ഡബ്ല്യു ഐ എസ് തയ്യാറാക്കിയ രണ്ടു വര്‍ഷത്തെ ഹാദിയ കോഴ്സും തുടര്‍ന്ന് ഒരു വര്‍ഷത്തെ ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ ഡിഗ്രിയും നല്‍കുന്ന സമഗ്രമായ സിലബസ്സാണ് ക്രമീകരിച്ചിട്ടുള്ളത്.

അക്കാദമിക് വിഷയങ്ങള്‍ക്കു പുറമെ കലാ സാഹിത്യ മേഖലയിലും ഹോം സയന്‍സ്, പ്രിമാരിറ്റല്‍ കൗണ്‍സലിംഗ്, പാരന്റിംഗ് തുടങ്ങിയ പഠനാനുബന്ധ വിഷയങ്ങളിലും പ്രത്യേകമായ കോച്ചിംഗ് നല്‍കി പ്രബോധന രംഗത്തേക്ക് വനിതകളെ സ്ഥാപനം സംഭാവന നല്‍കുന്നു.

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് പ്രതീക്ഷിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. വിദ്യാര്‍ഥികള്‍ക്കുള്ള വാഹന സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188635783, 9567169611, 9605651008.

 

Latest