Kerala
വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ ആക്രമണം; ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു
കണ്ടാലറിയാവുന്ന പത്ത് പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം | വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പുതിയൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് പോലീസ്. എസ് ഐ ലിജോ പി മണിയുടെ പരാതിയിലാണ് പുതിയ കേസ്. കണ്ടാലറിയാവുന്ന പത്ത് പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ വധശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
എസ് ഐയുടെ തലയില്‍ കല്ലെറിഞ്ഞു കൊലപ്പെടുത്താന്‍ നോക്കിയെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തി. സ്റ്റേഷന്‍ ആക്രമിച്ചത് ലത്തീന്‍ സഭയിലെ മൂവായിരത്തോളം പേരെന്നും എഫ്ഐആറില്‍ പറയുന്നു.
സമരസമിതിക്കെതിരെ രണ്ടു കേസുകള്‍ കൂടി എടുത്തിട്ടുണ്ട്. കോവളം ഫെറോന വികാരിയും പ്രതി പട്ടികയിലുണ്ട്.







