Connect with us

Kerala

വന്ദേഭാരതിന് തീരൂരില്‍ സ്റ്റോപ്പ്; ഹരജി ഹൈക്കോടതി തള്ളി

വിഷയത്തില്‍ റെയില്‍വേയാണ് തീരുമാനമെടുക്കേണ്ടതെന്നും ഹരജിയില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി

Published

|

Last Updated

കൊച്ചി  | വന്ദേഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. ഹരജിയില്‍ ഇടപെടാനാകില്ലെന്ന് കാണിച്ചാണ് മലപ്പുറം സ്വദേശി നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയത്.

ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ച് സ്റ്റോപ്പ് അനുവദിച്ചാല്‍ എക്‌സ്പ്രസ് ട്രെയിന്‍ അല്ലാതെയാകും. വിഷയത്തില്‍ റെയില്‍വേയാണ് തീരുമാനമെടുക്കേണ്ടതെന്നും ഹരജിയില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഹരജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി

വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു