Connect with us

National

ഗുജറാത്തില്‍ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച: ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് 8.28 കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു

ദസറ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിന്  എത്തിച്ചതായിരുന്നു സ്വര്‍ണം

Published

|

Last Updated

വഡോദര | ഗുജറാത്തിലെ വഡോദരയില്‍  വന്‍ സ്വര്‍ണ്ണക്കവര്‍ച്ച.  8.28 കോടി രൂപ വിലമതിക്കുന്ന 5.5 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങളാണ് 12 മിനിറ്റിനിടെ കാണാതായത്. ദസറ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി  പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിന്  എത്തിച്ചതായിരുന്നു സ്വര്‍ണം.

മുംബൈയിലെ പ്രമുഖ സ്വര്‍ണക്കമ്പനിയുടെ സെയില്‍സ് മാനേജര്‍ ശുചിമുറിയില്‍ പോയി തിരികെ എത്തുമ്പോഴേക്കും സ്വര്‍ണം അടങ്ങിയ രണ്ട് ബാഗുകളും കവര്‍ച്ച ചെയ്യുകയായിരുന്നു. മുംബൈയിലെ സാവേരി ബസാറില്‍ പ്രവര്‍ത്തിക്കുന്ന യുഗാന്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിലെ സെയില്‍സ് മാനേജര്‍ ഹിമാന്‍ഷു ജെയിനിന്റെ പരാതിയെത്തുടര്‍ന്ന്  പോലീസ് കേസെടുത്തിട്ടുണ്ട്.

ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേരാണ് സ്വര്‍ണ്ണവുമായി കടന്നുകളഞ്ഞതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ ഷോറൂം ഉടമയടക്കമുള്ളവരുടെ പങ്ക് സംശയിക്കുന്നതായും പ്രതികളെ കണ്ടെത്താന്‍ നാല് പ്രത്യേക പോലീസ് സംഘങ്ങള്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.

Content Highlights: Gold jewellery worth Rs 8.28 crore was stolen within 12 minutes from a sales manager in Vadodara, Gujarat. The incident occurred near a new showroom on Waghodia Road ahead of Dussehra. Bapod police registered a case and formed four special teams after CCTV revealed two suspects on a two-wheeler.

Latest