Connect with us

Kerala

അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്; കേസന്വേഷണം ക്രൈം ബ്രാഞ്ചിന്

ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ റേഞ്ച് എസ് പി. എം പ്രദീപ് കുമാറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല.

Published

|

Last Updated

കണ്ണൂര്‍ | അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പു കേസിന്റെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന്. സെല്ലിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനാണ് കേസ് കൈമാറിയത്. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്താണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ റേഞ്ച് എസ് പി. എം പ്രദീപ് കുമാറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ ആന്‍ഡ് കാസര്‍കോട് യൂനിറ്റ് ഡി വൈ എസ് പി. ടി മധുസൂദനന്‍ നായരാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍മാരായ ജി ഗോപകുമാര്‍, എം സജിത്ത്, ആര്‍ രാജേഷ് എന്നിവര്‍ അംഗങ്ങളാണ്.