Connect with us

Kerala

അനിയന്ത്രിതമായ വിമാനയാത്രാകൂലി; സംയുക്ത പോരാട്ടത്തിന് പ്രവാസി സംഘടനകള്‍

പരിപാടിയില്‍ അബുദബിയിലെ മുപ്പതോളം സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു

Published

|

Last Updated

അബുദബി | അനിയത്രിതമായ വിമാനയാത്രാകൂലി വര്‍ധനക്കെതിരെ അബുദബിയിലെ പ്രവാസി സംഘടനകള്‍ സംയുക്ത പോരാട്ടത്തിനൊരുങ്ങുന്നു. അബുദാബി കെ എം സി സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഡയസ്പോറ സമ്മിറ്റിന്റെ തുടര്‍ ചര്‍ച്ചകള്‍ക്കായി കൂടിയ യോഗത്തിലാണ് ഇത്തരം നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്.

പരിപാടിയില്‍ അബുദബിയിലെ മുപ്പതോളം സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. കെ എം സി സി പ്രസിഡന്റ് ഷുക്കൂര്‍അലി കല്ലുങ്കല്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ജോണ്‍ പി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കാലങ്ങളായി പ്രവാസികള്‍ അനുഭവിക്കുന്ന വിമാനയാത്രാകൂലി വര്‍ധന നിയന്ത്രിക്കാന്‍ മാറിവന്നുകൊണ്ടിരിക്കുന്ന കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ ഭേദമെന്യേ ഒറ്റക്കെട്ടായി പ്രവാസി സമൂഹം പ്രതികരിക്കണമെന്ന് യോഗം ഐകകണ്ഠ്യേന ആവശ്യപ്പെട്ടു.

അഡ്വ. മുഹമ്മദ് ഷാ സംസാരിച്ചു. നിയമപരമായ പോരാട്ടങ്ങള്‍ക്കൊപ്പം ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുള്ള രാഷ്ട്രീയമായ ഇടപെടലുകളും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് പി ബാവഹാജി, ഹൈദര്‍ ബിന്‍ മൊയ്ദു (ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍), സഫറുള്ള പാലപ്പെട്ടി, എം യു ഇര്‍ഷാദ് ( അബുദബി മലയാളി സമാജം), ഉമ്മര്‍ നാലകത് (സോഷ്യല്‍ ഫോറം ), മുജീബ് ( ദര്‍ശന സാംസ്‌കാരിക വേദി), യാസര്‍ കല്ലേരി ( വടകര എന്‍ ആര്‍ ഐ ഫോറം), യു സുശീലന്‍ (ഇന്‍കാസ്), ദിലീപ് ( പയ്യന്നൂര്‍ സൗഹൃദവേദി), മുഹമ്മദ് അലി( ചങ്ങാത്തം ചങ്ങരംകുളം), അഷ്റഫ് (എം ഇ എസ്), കബീര്‍ (പ്രവാസി ഇന്ത്യ), ജാഫര്‍ ( യു എ ഇ ഇസ്ലാഹി സെന്റര്), കബീര്‍ ഹുദവി( സുന്നി സെന്റര് ), അബ്ദുല്‍ റസാഖ് അന്‍സാരി ( ഇസ്ലാഹി സെന്റര് ), ഡോ. ബഷീര്‍ ( ഇസ്ലാഹി സെന്റര്‍ – വിസ്ഡം), നസീല്‍ ( ഫോക്കസ് അബുദബി ), ബഷീര്‍ ( ഗാന്ധി സൗഹൃദ വേദി) വി പി കെ അബ്ദുല്ല എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. യൂസഫ് സി.എച്ച് സ്വാഗതവും അബ്ദുല്‍ ബാസിത് കായക്കണ്ടി നന്ദിയും പറഞ്ഞു.

 

Latest